മക്കയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡ്; 112 പ്രവാസികള്‍ പിടിയില്‍

മക്ക: സൗദി അറേബ്യയിലെ മക്കയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ പ്രവാസികള്‍ പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ മൂന്ന് സ്ഥലങ്ങളിലായിരുന്നു റെയ്ഡ് നടന്നത്.

അല്‍ശറാഇഅ്, ജിഇറാന, ബിഅ്‌റുല്‍ ഗനം എന്നീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ താമസ, തൊഴില്‍ നിയമം ലംഘിച്ചവരും രേഖകളില്ലാത്തവരുമായി 112 പേരെയാണ് സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശേഷം പ്രവാസികളെ ശുമൈസി തര്‍ഹീലിലേക്ക് അയച്ചു.

Top