സൗദിയില്‍ താമസസ്ഥലത്ത് പ്രവാസി കുഴഞ്ഞുവീണു മരിച്ചു

death

റിയാദ്: സൗദിയില്‍ താമസസ്ഥലത്ത് മലയാളി കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം ചേളാരി മാതാപ്പുഴ ചെനക്കലങ്ങാടി സ്വദേശി മങ്ങാട്ട് ഹംസ (55) ആണ് മരിച്ചത്. യാമ്പുവിലെ താമസസ്ഥലത്ത് വച്ചായിരുന്നു കുഴഞ്ഞു വീണത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ആയിരുന്നു സംഭവം.

നേരത്തെ ഹൃദ്രോഗമുണ്ടായതിനെ തുടര്‍ന്ന് ആഞ്ചിയോപ്ലാസ്റ്റി ചികിത്സ കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയതായിരുന്നു ഹംസ. ഉടന്‍ തന്നെ യാമ്പു ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. യാമ്പുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു ഇയാള്‍. മൃതദേഹം നാട്ടില്‍കൊണ്ടുപോകും. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് നിഹാല്‍, നാസില്‍ ബീരാന്‍, ഫാത്തിമ ഹിബ. പിതാവ്: കുട്ടിവാവ ഹാജി, മാതാവ്: മലയില്‍ ഫാത്തിമ.

Top