ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഓയില്‍ വില വര്‍ധിപ്പിക്കാനൊരുങ്ങി സൗദി

റിയാദ്: ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന് വില വര്‍ധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യ.

ഡിസംബര്‍ മുതല്‍ വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിനായിരിക്കും വില വര്‍ധിപ്പിക്കുന്നതെന്ന് ദേശീയ എണ്ണക്കമ്പനി സൗദി അരാംകോ വ്യക്തമാക്കി.

ഏഷ്യന്‍ രാജ്യങ്ങളില്‍ ഡിസംബര്‍ മുതല്‍ ബാരലിന് 0.65 ഡോളര്‍ വിലയാണ് വര്‍ധിപ്പിക്കുന്നത്.

പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുളള ക്രൂഡ് ഓയിലിന്റെ വില 0.90 ആയും വര്‍ധിപ്പിക്കും.

2014 സെപ്തംബറിന് ശേഷം ക്രൂഡ് ഓയിലിന് രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ വിലയായിരിക്കും ഡിസംബറിലേത്.

സൗദി അരാംകോ എണ്ണ വില കൂട്ടുന്നതോടെ ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ ക്രൂഡ് ഓയിലിന് വില കൂടുതല്‍ നല്‍കേണ്ടതായും വരും.

Top