നിർത്തിവച്ച അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് അനുമതി നൽകാനൊരുങ്ങി സൗദി

സൗദി : അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് മാർച്ച് 31 മുതൽ അനുമതി നൽകുമെന്ന് സൗദി. ഇതോടെ എല്ലാ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നേരിട്ട് സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാം.

കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാകും വിമാന സർവീസ് പുനരാരംഭിക്കുക.കോവിഡിനെ തുടർന്ന് നിർത്തിവച്ച വിമാന സർവീസുകൾക്ക് നിലവിൽ താത്കാലികമായി മാത്രമാണ് അനുമതിയുള്ളത്.

Top