ലെവിയിലൂടെ അടുത്ത വര്‍ഷം 2400 കോടി റിയാല്‍ എന്ന പ്രതീക്ഷയില്‍ സൗദി അറേബ്യ

saudi-arabia

റിയാദ്‌: സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്കും ആശ്രിത വിസയിലുളളവര്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയിലൂടെ അടുത്ത വര്‍ഷത്തോടെ 2400 കോടി റിയാല്‍ സമാഹരിക്കാനാകുമെന്ന് റിപ്പോര്‍ട്ട്.

2018 മുതല്‍ 2020 വരെയുളള മൂന്ന് വര്‍ഷം കൊണ്ട് 13,300 കോടി റിയാല്‍ സമാഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ വര്‍ഷം ജൂലൈ മുതലാണ് ആശ്രിത ലെവി നടപ്പിലാക്കിയത്.

2015 മുതല്‍ സൗദിയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും കമ്മി ബജറ്റാണ് അവതരിപ്പിച്ചത്.

അടുത്ത വര്‍ഷം മുതല്‍ സ്വദേശി ജീവനക്കാരെക്കാള്‍ കൂടുതല്‍ വിദേശികളുളള സ്വകാര്യ സ്ഥാപനങ്ങള്‍ ഒരു തൊഴിലാളിക്ക് വര്‍ഷം 4800 റിയാല്‍ ലെവി അടക്കണം.

2019ല്‍ 7,200ഉും 2020ല്‍ 9,600 റിയാലും ലെവി അടക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്.

വിദേശ തൊഴിലാളികളുടെ ആശ്രിതരായി കഴിയുന്നവര്‍ക്കും നിശ്ചിത സംഖ്യ ലെവി അടക്കേണ്ടതാണ്.

Top