പ്രവാസികള്‍ക്കായി രണ്ട് തരത്തിലുള്ള ഇഖാമ അവതരിപ്പിച്ച് സൗദി

റിയാദ്:പ്രവാസികള്‍ക്ക് പുതിയ ഇഖാമ (താമസ രേഖ)യുമായി സൗദി അറേബ്യ. ഉയര്‍ന്ന ശ്രേണിയിലുള്ള പുതിയ ഇഖാമ അനുവദിക്കാനുള്ള മന്ത്രാലയത്തിന്റെ തീരുമാനത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരംനല്‍കി.

ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ ഇഖാമ രണ്ടുതരത്തിലാകും നല്‍കുക. താത്കാലികമായി നല്‍കുന്ന ഇഖാമയും ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമയും വിദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. സൗദി സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഇഖാമ അനുവദിക്കുന്നത്.

പ്രവാസികള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങളാണ് ഇഷ്ടാനുസരണം ദീര്‍ഘിപ്പിക്കാവുന്ന ഇഖാമ പ്രധാനം ചെയ്യുന്ന്ത്.
ഇത്തരം ഇഖാമയുള്ളവര്‍ക്ക് കുടുംബത്തിനുപുറമേ ബന്ധുക്കളെയും കൊണ്ടുവരാനാകും. രാജ്യത്ത് സ്ഥലം വാങ്ങാനും വീടുകളും വാഹനങ്ങളും സ്വന്തമാക്കാനും സാധിക്കും. ആര്‍ക്കൊക്കെയാകും ഇത്തരം ഇഖാമ ലഭിക്കുകയെന്നതിന്റെ പട്ടിക മന്ത്രാലയം ഉടന്‍ പുറത്തിറക്കും.

Top