ചരിത്രത്തിലാദ്യമായി സൗദിയില്‍ വനിതകള്‍ക്ക് മാത്രമായി മാരത്തണ്‍ സംഘടിപ്പിച്ചു

saudi-marathon

റിയാദ്: ചരിത്രത്തിലാദ്യമായി സൗദി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസ്സയിലാണ് വനിതകള്‍ക്ക് മാരത്തണ്‍ സംഘടിപ്പിച്ചു. മൂന്ന് കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിച്ച മാരത്തണില്‍ 1500ലധികം വനിതകളാണ് പങ്കെടുത്തത്.

രാജ്യത്തുടനീളമുള്ള കായിക പ്രേമികള്‍ പങ്കെടുത്ത ഓട്ട മത്സരത്തില്‍ അമേരിക്കന്‍ താരം ആന്‍ഡ ജേസി, തായ്‌വാന്‍ താരം സാങ് സണ്‍ എന്നിവരെ പിന്തള്ളി മിസ്‌ന അല്‍ നാസര്‍ വിജയിച്ചു. സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്‌പോര്‍ട്‌സിന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ദമാമിലെ അല്‍ഹസ്സയായിരുന്നു വേദി.

Top