പ്രതിദിന ഉംറ തീര്‍ഥാടകരുടെ എണ്ണം 70,000 ആയി ഉയര്‍ത്തി സൗദി

സൗദി: പ്രതിദിന ഉംറ തീര്‍ഥാടകരുടെ എണ്ണം 70,000 ആയി സൗദി ഉയര്‍ത്തി. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് തീര്‍ഥാടകരുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചത്. തീര്‍ഥാടകര്‍ കര്‍ശനമായ കൊവിഡ് മുന്‍ കരുതല്‍ സ്വീകരിക്കണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

അറബ് മാസം മുഹര്‍റം ഒന്നു മുതല്‍ ആണ് പ്രതിദിന തീര്‍ഥാടകരുടെ 60,000 ആക്കി ഉയര്‍ത്താന്‍ സൗദി തീരുമാനിച്ചത്. പിന്നീട് കൊവിഡ് കേസുകള്‍ കുറയുന്നതിന് അനുസരിച്ച് തീര്‍ഥാടകരുടെ എണ്ണം കൂട്ടുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

തീര്‍ഥാടകര്‍ക്ക് ഹറമിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍ക്കുന്നത് കൃത്യമായ സമയക്രമം പാലിച്ച് കൊണ്ടാണ്. എട്ടു സമയങ്ങളിലായാണ് പ്രവേശനം അനുവദിക്കുന്നത്. ശക്തമായ മുന്‍ കരുതല്‍ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

 

Top