സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടിയുടെ ധനസഹായം

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം (ഒരു കോടിയോളം ഇന്ത്യന്‍ രൂപ) സഹായം നല്‍കാന്‍ സൗദി മന്ത്രിസഭായോഗം. ഗവണ്‍മെന്റ്, സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജോലിക്കാരുടെയും കുടുംബങ്ങള്‍ക്ക് ആനുകൂല്യം നല്‍കാന്‍ ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്.

കോവിഡ് മൂലം മരിച്ച സൈനികരും സ്വദേശികളും വിദേശികളുമടക്കം ഈ തീരുമാനത്തിന്റെ പരിധിയില്‍ വരും. സൗദിയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഈ വര്‍ഷം മാര്‍ച്ച് രണ്ടിന് ശേഷം രോഗം ബാധിച്ച് മരിച്ചവരുടെ പേരിലാണ് സഹായം നല്‍കുക.

Top