സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ച ഇന്ത്യയില്‍

ന്യൂഡല്‍ഹി : ദ്വിദിന സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തും. ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകീട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാകിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിവരം.

സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി കൂടിക്കാഴ്ചയുണ്ടായേക്കും. പ്രധാനമന്ത്രിയുമായി നടക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഊര്‍ജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

Top