സൗദി അറേബ്യയില്‍ ഇന്ന് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴുപേരാണ് കോവിഡ് മൂലം മരിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചികിത്സയിലുള്ളവരില്‍ 61 പേര്‍ സുഖം പ്രാപിച്ചു.

രാജ്യത്ത് ഇന്ന് 55,051 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. 5,46,735 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 5,35,711 പേര്‍ രോഗമുക്തരായി. 8,679 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,345 പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. 303 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനം. 1.6 ശതമാനമാണ് മരണനിരക്ക്.

രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 13, മക്ക 11, കിഴക്കന്‍ പ്രവിശ്യ 7, മദീന 4, അല്‍ഖസീം 4, ജീസാന്‍ 3, അസീര്‍ 3, നജ്‌റാന്‍ 2, ഹാഇല്‍ 2, അല്‍ജൗഫ് 2, തബൂക്ക് 1, അല്‍ബാഹ 1, വടക്കന്‍ അതിര്‍ത്തി മേഖല 1. രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ 41,174,227 ഡോസ് കവിഞ്ഞു.

Top