സൗദിയില്‍ വിവാഹ പ്രായം 18 ആക്കണമെന്ന് ; ശുപാര്‍ശയുമായി ശൂറ കൗണ്‍സില്‍

saudi marriage

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ പ്രായം 18 ആക്കണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ ശൂറ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തു. വിവാഹത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ ആരോഗ്യ നില കുടുംബ കോടതി പരിശോധിക്കണമെന്നതാണ് പ്രധാനമായും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടത്. ചെറു പ്രായത്തിലെ വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ശൂറ മുന്നോട്ട് വെച്ചിട്ടുണ്ട്.

നിയമപരമായി 18ന് മുമ്പുള്ള വിവാഹങ്ങള്‍ക്ക് രാജ്യത്ത് വിലക്കില്ല. അതിനാലാണ് ശൂറ കൗണ്‍സില്‍ ഇത്തരത്തിലൊരു ശുപാര്‍ശ മുന്നോട്ടു വെച്ചിരിക്കുന്നത്. 18ന് മുന്‍പ് വിവാഹം കഴിപ്പിക്കുന്ന പെണ്‍കുട്ടിയുടെ ആരോഗ്യ – മാനസിക നില പരിശോധിക്കണം എന്നതാണ് പ്രധാന ശുപാര്‍ശ. കുടുംബ കോടതിയുടെ മേല്‍നോട്ടത്തില്‍ ഇതിനുള്ള നടപടിയുണ്ടാകണമെന്നും, 16ന് വയസ്സിന് താഴെയുള്ളവരെ ഒരു കാരണവശാലും വിവാഹം കഴിപ്പിക്കരുതെന്നും യോഗത്തില്‍ ശൂറാ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

Top