സൗദി അറേബ്യയിൽ പക്ഷിപ്പനി ; പൗൾട്രി ഇറക്കുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി ഭരണകൂടം

റിയാദ് : സൗദി അറേബ്യയിൽ പക്ഷിപ്പനി പടരുന്നു.

പക്ഷിപ്പനി വ്യാപകമാകുന്ന വിവരം സ്ഥിരീകരിച്ചുവെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (OIE) അറിയിച്ചു.

റിയാദിൽ 16000 താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തലസ്ഥാനത്ത് 14 പക്ഷികൾ രോഗം മൂലം ചത്തൊടുങ്ങി.

രോഗം പടരുന്നത് തടയാൻ ബൾഗേറിയ പോലുളള രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഇറക്കുമതിയ്ക്ക് സൗദി അറേബ്യ നിയന്ത്രണം ഏർപ്പെടുത്തി.

സമീപ വർഷങ്ങളിൽ ലോകത്തുടനീളമുള്ള നിരവധി രാജ്യങ്ങളിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരുന്നു.

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്‌ പക്ഷിപ്പനി അഥവാ H5N8.ഏവിയൻ ഇൻഫ്‌ലുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. വൈറസ് പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങും.

ഈ രോഗം മനുഷ്യരിലേയ്ക്കും പടരുന്നതാണ്. മനുഷ്യനിലും പന്നിയിലും ജ്വരം ഉണ്ടാക്കുന്ന ഓർത്തോമിക്സോ വൈറസുകളിൽ ചിലത് ഘടനാവ്യത്യാസം വരുത്തി പക്ഷികളിലും ജീവിക്കാൻ കഴിവുനേടിയതാണ്‌ ഈ അസുഖമുണ്ടാവാൻ കാരണം.

Top