സൗദിയില്‍ 154 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 154 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി. ഇതില്‍ 115 പേര്‍ സുഖം പ്രാപിച്ചു. മക്കയില്‍ 40പേര്‍ക്ക്, ദമ്മാമില്‍ 34 പേര്‍ക്ക്, റിയാദില്‍ 22 പേര്‍ക്ക്, മദീനയില്‍ 22പേര്‍ക്ക്, ജിദ്ദയില്‍ 9 പേര്‍ക്ക്, ഹൊഫൂഫ് 6 പേര്‍ക്ക് , ഖോബാറില്‍ 6 പേര്‍ക്ക്, ഖത്തീഫില്‍ 5 പേര്‍ക്ക്, തായിഫില്‍ 2 പേര്‍ക്ക്, യാമ്പില്‍ ഒരാള്‍ക്ക്, ബുറൈദിയില്‍ ഒരാള്‍ക്ക് , അല്‍റസില്‍ ഓരാള്‍ക്ക് , ഖമീസില്‍ ഒരാള്‍ക്ക്, ദഹ്‌റാന്‍ ഒരാള്‍ക്ക്, സാംതിയില്‍ ഒരാള്‍ക്ക്, ദവാദ്മില്‍ ഒരാള്‍ക്ക്, തബൂകില്‍ ഒരാള്‍ക്ക് എന്നിങ്ങനെയാണ് പ്രവിശ്യ തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ മക്കയില്‍ കര്‍ഫ്യു സമയം നീട്ടിയിട്ടുണ്ട്.

Top