സൗദി അറേബ്യയില്‍ തണുപ്പ് ശക്തിയായി തുടരുമെന്ന് കാലാവസ്ഥാ പ്രവചനം

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പ് ശക്തിയായി തന്നെ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം. തണുപ്പ് ഉടനെയൊന്നും കുറയില്ലെന്നാണ് റിപ്പോര്‍ട്ട്.

വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളിലും അല്‍ജൗഫ്, തബൂക്ക്, ഹാഇല്‍ തുടങ്ങിയ പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലും താഴെയെത്തുമെന്നാണ് പ്രവചനം.

വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും നേരിയ മഴയുണ്ടാവാനും വൈകുന്നേരങ്ങളില്‍ മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.

Top