സൗദി അഴിമതി വിരുദ്ധ നടപടി: ഘട്ടം ഘട്ടമായ മോചനം തുടരുന്നു

റിയാദ്: സൗദി അറേബ്യയിലെ അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി പിടിയിലായ 381 പ്രമുഖരില്‍ 56 പേര്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുന്നു.
അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുജീബാണ് ഇക്കാര്യം വ്യക്തമാക്കിയത്.

‘അന്വേഷണം അവസാനഘട്ടത്തിലാണ്. നിരപരാധികളെന്ന് കണ്ടെത്തിയ എല്ലാവരെയും മോചിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. കുറ്റം സമ്മതിച്ച് സര്‍ക്കാരുമായി ഒത്തുതീര്‍പ്പിന് സന്നദ്ധരായവരെയും മോചിപ്പിക്കും. വിവിധ വ്യക്തികളുമായുള്ള ഒത്തുതീര്‍പ്പിന്റെ ആകെ മൂല്യം 107 ശതകോടി ഡോളറാണ്’- അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.

അഴിമതി വിരുദ്ധ നടപടിയുടെ ഭാഗമായി കഴിഞ്ഞവര്‍ഷം നവംബര്‍ നാലിനാണ് രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടെ പ്രമുഖരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ തടവിലാക്കിയത്. മൂന്നുമാസത്തോളമായി തുടരുന്ന അന്വേഷണത്തിനിടെ ഒത്തുതീര്‍പ്പിന് സന്നദ്ധരായവരെയും നിരപരാധികളെന്ന് തെളിഞ്ഞവരെയും ഘട്ടംഘട്ടമായി മോചിപ്പിച്ചിരുന്നു.

സൗദി ശതകോടീശ്വരനും കിങ്ഡം ഹോള്‍ഡിങ്‌സ് ഉടമയുമായ അമീര്‍ വലീദ് ബിന്‍ തലാല്‍ കഴിഞ്ഞദിവസം മോചിതനായിരുന്നു

Top