ഒമിക്രോണ്‍ ഭീഷണി; കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിത്തുടങ്ങി സൗദി

ജിദ്ദ: ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് സൗദിയില്‍ അഞ്ച് മുതല്‍ പതിനൊന്ന് വയസ്സ് പ്രായത്തിലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം. ആരോഗ്യ സുരക്ഷയ്ക്കും കോവിഡ് വകഭേദങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുമാണ് പുതിയ തീരുമാനം.

ഈ വിഭാഗത്തില്‍ കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ഉടനെ നല്‍കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വക്താവ് വ്യക്തമാക്കിയിരുന്നു.

Top