ഒറ്റ ദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: ഒറ്റ ദിവസം തന്നെ 81 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. ഐഎസ്, അല്‍ഖ്വായിദ, ഹൂതി വിമതര്‍ അടക്കമുള്ള 81 തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്കും നിരപരാധികളെ കൊന്നൊടുക്കിയവരെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

പൊലീസ് വാഹനങ്ങള്‍ക്ക് നേരെ മൈനിങ്ങ് ഉപയോഗിച്ച് ആക്രമണം നടത്തിയവരും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചവരും വധശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രസ് ഏജന്‍സി അറിയിച്ചു.

വധശിക്ഷ ലഭിച്ച 81 പേരില്‍ 73 പേര്‍ സൗദി സ്വദേശികളും, ഏഴ് പേര്‍ യെമനികളും, ഒരാള്‍ സിറിയന്‍ സ്വദേശിയുമാണ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെ ഇത്തരത്തിലുള്ള കടുത്ത ശിക്ഷാ നടപടികള്‍ നടപ്പാക്കുമെന്ന് സൗദി ഭരണകൂടം അറിയിച്ചതായും സൗദി പ്രസ് ഏജന്‍സി അറിയിച്ചു.

Top