സൗദിയില്‍ വാക്സിനെടുക്കാത്തവര്‍ക്ക് പൊതു ഇടങ്ങളില്‍ പ്രവേശന വിലക്ക്; തീരുമാനം ഉടന്‍

റിയാദ്: സൗദിയിലെ പൊതു ഇടങ്ങളില്‍ വാക്സിന്‍ എടുക്കാത്തവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള തീരുമാനം സൗദി അധികൃതര്‍ ഉടന്‍ തന്നെ കൈക്കൊള്ളുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, സാംസ്‌കാരിക-വിനോദ-കായിക പരിപാടികള്‍, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, മറ്റ് പൊതു ചടങ്ങുകള്‍ എന്നിവിടങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനും വാക്സിനേഷന്‍ നിര്‍ബന്ധമാണെന്ന തീരുമാണ് വരാന്‍ പോകുന്നതെന്ന് മന്ത്രാലയം വക്താവ് കേണല്‍ തലാല്‍ അല്‍ ശല്‍ഹൂബ് വ്യക്തമാക്കി.

ഇതിനു മുമ്പായി വാക്സിന്‍ എടുക്കാത്ത ആളുകള്‍ വിതരണ കേന്ദ്രങ്ങളിലെത്തി കുത്തിവയ്പ് എടുക്കാന്‍ തയ്യാറാവണം. നേരത്തേ ആഗസ്ത് ഒന്നു മുതല്‍ പുറത്തിറങ്ങിയ തീരുമാനം ഉടന്‍ തന്നെ നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ മന്ത്രാലയം വക്താവ് അറിയിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും വക്താവ് അറിയിച്ചു.

 

 

Top