യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പാസ്‌പോര്‍ട്ട് വകുപ്പ്

airplane

റിയാദ്: കോസ്വേയിലൂടെ സൗദിയില്‍ നിന്ന് ബഹ്‌റൈനിലേക്ക് മൂന്ന് ദിവസത്തിനിടയില്‍ പോയത് 2.91 ലക്ഷം യാത്രക്കാരാണെന്ന് പാസ്‌പോര്‍ട്ട് വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ധവാര്‍ഷിക അവധി തുടങ്ങിയതാണ് യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.

കോസ്വേയിലെ ഗതാഗത തിരക്ക് പരിഗണിച്ച് വിപുലമായ സൗകര്യങ്ങളാണ് ട്രാഫിക്, എമിഗ്രേഷന്‍, കസ്റ്റംസ് എന്നീ വകുപ്പുകള്‍ ഒരുക്കിയിട്ടുളളത്. കൂടാതെ ബഹ്‌റൈനിലേക്ക് പോകുന്നവര്‍ക്ക് 21 കൗണ്ടറുകളില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. മടങ്ങി വരുന്നവര്‍ക്ക് 17 കൗണ്ടറുകളിലും സേവന സൗകര്യം ഉള്ളതായി പാസ്‌പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി.

രാത്രി 9 മുതല്‍ പുലര്‍ച്ചെ രണ്ട് വരെയാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്ന് കോസ്വേ കസ്റ്റംസ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ ദുവൈഫി അല്‍ സഹ്ലി പറഞ്ഞു. തിരക്ക് പരിഗണിച്ച് 40 ഉദ്യോഗസ്ഥരെ അധികമായി കോസ്വേയില്‍ വിന്യസിച്ചിട്ടുണ്ട്.

Top