ഇനി മറ്റ് യാത്രക്കിടയലും സൗദി അറേബ്യയിലിറങ്ങി സമയം ചെലവഴിക്കാം

saudi

റിയാദ്: മറ്റെവിടേക്കുമുള്ള യാത്രക്കിടയില്‍ അല്പ സമയം തങ്ങാനുള്ള ട്രാന്‍സിറ്റ് വിസിറ്റ് നടപ്പിലാക്കി സൗദി അറേബ്യ. കര, കടല്‍, വ്യോമയാന മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ ഇറങ്ങാനും 48 മണിക്കൂര്‍ മുതല്‍ 96 മണിക്കൂര്‍ വരെ തങ്ങാനും അനുവദിക്കുന്ന വിസകളാണ് ട്രാന്‍സിറ്റ് വിസിറ്റ് വിസ.

48 മണിക്കൂര്‍ സമയ പരിധിയുള്ള വിസക്ക് 100 റിയാലും 96 മണിക്കൂര്‍ സമയ പരിധിയുള്ള വിസക്ക് 300 റിയാലുമാണ് ഫീസ്. ഹ്രസ്വകാല സന്ദര്‍ശന വിസകള്‍ അനുവദിക്കാനുള്ള സൗദി മന്ത്രിസഭയുടെ നേരത്തെയുള്ള തീരുമാനമാണ് ഇപ്പോള്‍ പ്രാബല്യത്തിലായത്. ഇതുവഴി രാജ്യത്ത് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ സഞ്ചരിക്കാനും കഴിയും.

Top