കൊവിഡ്; സൗദിയില്‍ 1,334 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ 1,334 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചതായും 1,079 അസുഖ ബാധിതര്‍ സുഖം പ്രാപിച്ചെന്നും സൗദി ആരോഗ്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് 11 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,200 ആയി ഉയര്‍ന്നു. രാജ്യമാകെ ഇന്ന് 108,462 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,22,108 ആയി. ഇതില്‍ 5,02,528 പേര്‍ രോഗമുക്തരായി.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. ഇതില്‍ 1,409 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top