സൗദി അറേബ്യയില്‍ ഇന്ന് 1,098 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് പുതിയതായി 1,098 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ 1,207 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യമാകെ 107,317 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇന്ന് കൊവിഡ് ബാധിച്ച് 15 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 508,521 ആയി. 489,553 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,063 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top