സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു: സ്വകാര്യമേഖലയില്‍ 6 മണിക്കൂര്‍

സൗദി അറേബ്യ: സൗദിയില്‍ റമദാനിൽ സ്വകാര്യമേഖലയിൽ ആറ് മണിക്കൂറായിരിക്കും ജോലി സമയമെന്ന് മന്ത്രാലയം അറിയിച്ചു. ബാങ്കുകളും മണിട്രാൻസ്ഫർ സ്ഥാപനങ്ങളും രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് പ്രവർത്തിക്കുക. മെയ് 10 മുതൽ 17 വരെ ബാങ്കുകൾക്ക് ചെറിയ പെരുന്നാൾ അവധിയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

സൗദിയിൽ റമദാനിൽ സ്വകാര്യ മേഖലയിലെ എസ്.വൈ.എ.എസ് ജീവനക്കാർക്ക് ജോലി സമയം ആറ് മണിക്കൂറാക്കി കുറച്ചതായി മാനവ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.ബാങ്കുകളുടെ ചെറിയ പെരുന്നാൾ അവധി മെയ് 10 മുതൽ 17 വരെയും ബലി പെരുന്നാൾ അവധി ജൂലൈ 15 മുതൽ 25 വരെയുമായിരിക്കും.

മണിട്രാൻസ്ഫർ സ്ഥാപനങ്ങൾക്ക് മെയ് 11 മുതൽ 16 വരെ ചെറിയ പെരുന്നാൾ അവധിയായും, ജൂലൈ 18 മുതൽ 22 വരെ ബലിപെരുന്നാൾ അവധിയുമായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

Top