പൗരന്മാർക്ക് അന്താരാഷ്ട്ര യാത്ര വിലക്ക് പ്രഖ്യാപിച്ച് സൗദി

റിയാദ്: പൗരന്‍മാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള 13 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന മുന്നറിയിപ്പുമായി സൗദി. കൊവിഡ് വ്യാപനത്തിന്റെയും സുരക്ഷാ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യാത്ര അനിവാര്യമാണെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയ ശേഷം മാത്രമേ പോകാവൂ.

ഇന്ത്യയ്ക്കു പുറമെ, അഫ്ഗാനിസ്താന്‍, അര്‍മീനിയ, ബെലാറസ്, കോംഗോ, ഇറാന്‍, ലബനന്‍, ലിബിയ, സോമാലിയ, സിറിയ, തുര്‍ക്കി, വെനിസ്വേല, യമന്‍ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്കുള്ളത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച യാത്രാവിലക്ക് ഇന്നു മുതല്‍ നീക്കുന്ന പശ്ചാത്തലത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മന്ത്രാലയം പൗരന്‍മാര്‍ക്ക് നല്‍കിയത്. പൗരന്‍മാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം വക്താവിനെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Top