സൗദി അറസ്റ്റ് ചെയ്ത വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍

റിയാദ്: സൗദി ഭരണകൂടം അറസ്റ്റ് ചെയ്ത വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകരെ കുറിച്ച് യൂറോപ്യന്‍ യൂണിയന്‍. സൗദിയില്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായും പുരുഷ കേന്ദ്രീകൃത ഭരണ സംവിധാനത്തിനെതിരെയും പ്രതിഷേധമുയര്‍ത്തിയവരെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ ചിലരെ വിട്ടയച്ചിരുന്നെങ്കിലും ബാക്കിയുള്ളവരെ ചൊല്ലി രാജ്യത്ത് വിവാദം കത്തിപ്പരുമ്പോഴാണ് സംഭവത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സമൂഹത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മൂല്യം കല്‍പ്പിക്കപ്പെടണം. പ്രത്യേകിച്ചും സൗദിയിലെ പുതിയ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അധികൃതര്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ മറുപടി പറയാന്‍ ബാധ്യതയുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ വിദേശ കാര്യ മേധാവി ഫെഡറിക്ക മൊഗേരിനി വ്യക്തമാക്കി. അതേ സമയം മൊഗേരിനി കാനഡയിലെ വിദേശ കാര്യമന്ത്രി ക്രീസ്റ്റിയ ഫ്രീലാന്‍ഡുമായി ഫോണില്‍ സംസാരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൂര്‍ണ സഹായ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം സൗദി അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകരെ ഉടന്‍ വിട്ടയക്കണമെന്ന് തരത്തില്‍ കാനഡ ട്വീറ്റ് ചെയ്തതിന് പിന്നില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും സൗദി കൂടുതല്‍ നിരോധനങ്ങളിലേക്കും നിയന്ത്രണങ്ങളിലേക്കും കടന്നതും യൂറോപ്യന്‍ യൂണിയന്റെ ഇടപെടലിന് ആക്കം കൂട്ടിയിട്ടുണ്ട്.

Top