ശാസ്ത്ര ഗവേഷണ രംഗത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാൻ കരാരിൽ ഒപ്പ് വെച്ച് സൗദിയും ബഹ്‌റൈനും

റിയാദ്: ശാസ്ത്ര ഗവേഷണ രംഗത്ത് യോജിച്ച് പ്രവര്‍ത്തിക്കുന്നതിന് സൗദി ജലസേചന സംഘടനയും ബഹ്‌റൈന്‍ അറേബ്യന്‍ ഗള്‍ഫ് സര്‍വ്വകലാശാലയും കരാറില്‍ ഒപ്പിട്ടു. ശാസ്ത്ര ഗവേഷണ, വികസനം അടിസ്ഥാനമാക്കിയ പദ്ധതികളിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്.

സൗദി ജലസേചന സംഘടനയും ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിയും ശാസ്ത്ര ഗവേഷണ മേഖലയില്‍ യോജിച്ച് പ്രവര്‍ത്തിക്കുകയാണ് കരാറിലൂടെ ലക്ഷ്യം വെക്കുന്നത്. ശാസ്ത്രമേഖലയിലെ പുതിയ സംരംഭങ്ങള്‍, അപ്ലൈഡ് അഡൈ്വസറി സ്റ്റഡീസ് എന്നീ മേഖലകളും കരാറിന്റെ പരിധിയില്‍ ഉള്‍പ്പെടും. വികസനം, സാങ്കേതികവുമായി ബന്ധപ്പെട്ട പരിപാടികള്‍, സെമിനാറുകള്‍, മറ്റ് പരിശീലന പരിപാടികളും വര്‍ക്ക്‌ഷോപ്പുകളും കരാറിന്റെ ഭാഗമായി ഇരു വിഭാഗങ്ങളും സംഘടിപ്പിക്കും.

ഗള്‍ഫ് മേഖലയില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി സൗദി ജലസേചന സംഘടനയും ബഹ്‌റൈന്‍ സര്‍വ്വകലാശാലയും പരസ്പരം അനുഭവസമ്പത്ത് കൈമാറാനും കരാറില്‍ ധാരണയായി. ശുദ്ധീകരിച്ച ജലം വിതരണം ചെയ്യുന്നതിനും ഇരുവിഭാഗങ്ങളും തമ്മിലുള്ള കരാരില്‍ ധാരണയായിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ പുതിയ വികസന സംവിധാനം വികസിപ്പിച്ചെടുക്കുകയാണ് കരാറിലൂടെ സൗദി ജലവിഭവ സംഘടനയും ബഹ്‌റൈന്‍ സര്‍വ്വകലാശാലയും ലക്ഷ്യംവെയ്ക്കുന്നത്.

Top