യെ​മ​നി​ല്‍ ആ​ശു​പ​ത്രി​ക്കു നേരെയുണ്ടായ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ നാ​ലു കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

സനാ: യെമനില്‍ ആശുപത്രിക്കു നേരെ വ്യോമാക്രമണം. നാലു കുട്ടികളുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. സാദാ നഗരത്തില്‍നിന്നും 60 കിലോമീറ്റര്‍ മാറി കിതാഫ് ആശൂപത്രിയിലാണ് ആക്രമണമുണ്ടായത്.

‘സേവ് ദ ചില്‍ഡ്രന്‍’ എന്ന മനുഷ്യാവകാശ സംഘടനയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ആക്രമണമുണ്ടായത്. ആശുപത്രിക്ക് 50 മീറ്റര്‍ സമീപത്തായാണ് മിസൈലുകള്‍ വന്നുവീണതെന്ന് സേവ് ദ ചില്‍ഡ്രന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.

Top