സൗദി 1,244 പേര്‍ക്ക് കൂടി കൊവിഡ്; 1,523 പേര്‍ രോഗമുക്തരായി

റിയാദ്: സൗദി അറേബ്യയില്‍ 1,523 പേര്‍ കൊവിഡ് രോഗബാധയില്‍ നിന്ന് മുക്തി നേടി. പുതുതായി 1,244 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രൊവിഡ് കേസുകളുടെ എണ്ണം 502,439 ആയി. 483,937 പേര്‍ ഇതുവരെ രോഗമുക്തരായി. ആകെ മരണസംഖ്യ 7,992 ആയി.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 10,510 ആയി കുറഞ്ഞു. ഇതില്‍ 1,434 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Top