സൗദിയില്‍ വാഹനാപകടം ; രണ്ട് നഴ്‌സുമാര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു .തെക്കന്‍ അതിര്‍ത്തി പട്ടണമായ നജ്റാനിലുണ്ടായിരുന്ന വാഹനാപകടത്തിലാണ് രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചത്. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

വാഹനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് നഴ്സുമാർക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു.നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും. സ്നേഹ, റിന്‍സി, ഡ്രൈവര്‍ അജിത്ത് എന്നിവരാണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നത്.

Top