സൗദിയില്‍ വാഹനാപകടം ; മൂന്നു മലയാളികള്‍ മരിച്ചു

ദമാം: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈക്കില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളില്‍ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ് ഖാന്‍, മുവാറ്റുപുഴ സ്വദേശി അനില്‍ തങ്കപ്പന്‍, തിരുവനന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്.

ദമാമില്‍ നിന്ന് ഇവര്‍ അല്‍ഹസയിലേക്കു പോകുമ്പോഴായിരുന്നു അപകടം. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ അല്‍ഹസ കിംഗ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Top