ലബനനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് സൗദിയുടെ നിര്‍ദേശം

saudi

റിയാദ്: ലബനനിലുള്ള എല്ലാ സൗദി പൗരന്മാരും ഉടന്‍ രാജ്യംവിടണമെന്ന് സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.

സൗദി പിന്തുണയുള്ള ലബനീസ് പ്രധാനമന്ത്രി സാദ് അല്‍ ഹരീരി രാജിവയ്ക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് സൗദി നിര്‍ദേശം. സൗദി പൗരന്മാര്‍ ലബനന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.

സൗദി അറേബ്യന്‍ പര്യടനത്തിനു പോയ സാദ് ഹരീരി റിയാദില്‍ നിന്നുള്ള ടിവി സംപ്രേഷണത്തിലായിരുന്നു രാജി പ്രഖ്യാപിച്ചത്. ലബനനിലെ തീവ്ര വിഭാഗക്കാരായ ഹിസ്ബുള്ള തന്റെ മരണം ആഗ്രഹിക്കുന്നു. 2005-ല്‍ തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ റഫീഖ് അല്‍ ഹരീരി പിതാവ് വധിക്കപ്പെട്ടതിനു സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും രാജി പ്രഖ്യാപനവേളയില്‍ സാദ് പറഞ്ഞിരുന്നു. എന്നാല്‍ തത്കാലം രാജി സ്വീകരിക്കില്ലെന്നാണ് പ്രസിഡന്റ് മൈക്കല്‍ ഔണിന്റെ നിലപാട്.

സുന്നി മുസ്‌ലിമായ ഹരീരിക്ക് സൗദിയുമായാണ് അടുപ്പം. എന്നാല്‍ ലബനനിലെ പ്രധാന ശക്തിയായ ഹിസ്ബുള്ള ഇറാനൊപ്പമാണ്. ഹിസ്ബുള്ള ഇറാനുമായി കൈകോര്‍ക്കുന്നതിലും സിറിയയിലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസാദിനു പിന്തുണ നല്കുന്നതിലും ലബനന്‍കാര്‍ക്ക് അതൃപ്തിയുണ്ട്.

Top