ഹരിഹർ നഗറിൽ സുരേഷ് ഗോപിക്കൊപ്പം സൗബിൻ ഷാഹിറും!!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് സൗബിൻ ഷാഹിർ. അസിസ്റ്റന്റ് ഡയറക്ടറായി മലയാള സിനിമയിൽ തുടക്കം കുറിച്ച സൗബിൻ പിന്നീട് കോമഡി കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിക്കുകയായിരുന്നു. ഇപ്പോൾ നായകനായും സഹനടനായും എല്ലാം മലയാള സിനിമയുടെ വെള്ളിത്തിരയിൽ മിന്നി തിളങ്ങുന്ന താരമാണ് സൗബിൻ.

ഇന്ന് ഇപ്പോഴിതാ താരം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രമായ ഇൻ ഹരിഹരൻ നഗറുമായുള്ള തന്റെ ബന്ധവും, ഓർമകളും മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.ചിത്രത്തിൽ അഭിനയിച്ച സുരേഷ് ഗോപിക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചാണ് സൗബിൻ തന്റെ പ്രിയ സിനിമയെ ഓർത്തത്.

സൗബിനും സഹോദരൻ ഷാബിൻ ഷാഹിറുമാണ് ഇൻസ്റ്റഗ്രാമിൽ സൗബിൻ പോസ്റ്റ് ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിക്കൊപ്പം ഉള്ളത്. ഈ സിനിമയിലെ കഥാപാത്രത്തെ അദ്ദേഹം ലുക്കിലുള്ള സുരേഷ് ഗോപിക്കൊപ്പം ഇരുവരും ഒരു വീട്ടിലെ കട്ടിലിൽ ഇരിക്കുന്നതാണ് ചിത്രം. ഒരു കാലത്ത് സിനിമ മേഖലയിൽ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിർ ഇൻ ഹരിഹർനഗറിന്റെ പിന്നണിയിലും പ്രവർത്തിച്ചിരുന്നു.

Top