സൗബിന്‍ ഷഹീറിന്റെ സിനിമ പറവയുടെ ഡിവിഡി 30ന് റിലീസ് ചെയ്യും

ഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത പറവ. ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ ചിത്രത്തിന്റെ ഡി വി ഡി ഇതു വരെ റിലീസ് ചെയ്തിട്ടില്ല. ഒടുവില്‍ ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രത്തിന്റെ ഹോം ഡി വി ഡി റിലീസ് ചെയ്യുന്നു.

നടന്‍ സിദ്ധിഖ് തന്റെ ഫേസ്ബുക്ക് പേജിലാണ് ഡിവി ഡി റീലിസ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ചയാണ് ചിത്രത്തിന്റെ ഡി വി ഡി റിലീസ് ചെയ്യുന്നത്.

Top