ജയിലിനുള്ളിൽ കുഴഞ്ഞുവീണു; സത്യേന്ദർ ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി : ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ തിഹാർ ജയിലിനുള്ളിലെ കുളിമുറിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരു വർഷമായി സത്യേന്ദർ ജെയിൻ തിഹാർ ജയിലിലാണ്.

അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും ഐസിയുവിലാണ് പ്രവേശിപ്പിച്ചതെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കി. ഇതു രണ്ടാം തവണയാണ് ജെയിൻ ആശുപത്രിയിലാവുന്നത്. കുറച്ചുനാൾ മുൻപ് ജയിലിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് നട്ടെല്ലിനു പരുക്കേറ്റിരുന്നു.

Top