രഘുവംശ പ്രസാദ് സിങിന്റെ മകന്‍ സത്യപ്രകാശ് ജെഡിയുവില്‍ ചേര്‍ന്നു

പാട്‌ന: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി നേതാവുമായിരുന്ന രഘുവംശ പ്രസാദ് സിങിന്റെ മകന്‍ സത്യപ്രകാശ് ജനതാദള്‍ (യു)വില്‍ ചേര്‍ന്നു. മരിക്കുന്നതിന്റെ രണ്ടുദിവസം മുമ്പ് ആര്‍ജെഡിയില്‍ നിന്ന് രാജിവെക്കുകയാണെന്നറിയിച്ച് രഘുവംശ പ്രസാദിന്റെ പേരില്‍ ഒരു കത്ത് പുറത്ത് വന്നിരുന്നു.

ആര്‍ജെഡിയുടെ സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ് പാര്‍ട്ടി വിട്ടതായുള്ള കത്ത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. മകന്‍ സത്യപ്രകാശാണ് അച്ഛന്റെ പേരില്‍ ഇത്തരത്തില്‍ കത്ത് തയ്യാറാക്കിയതെന്നായിരുന്നു ആരോപണം. കഴിഞ്ഞ മാസമാണ് എയിംസില്‍ ചികിത്സയിലിരിക്കെ രഘുവംശ പ്രസാദ് സിങ് മരിക്കുന്നത്.

Top