ജോണ്‍ അബ്രഹാം ചിത്രം സത്യമേവ ജയതേയിലെ പുതിയ ഗാനം പുറത്തുവിട്ടു

ജോണ്‍ അബ്രഹാം നായനാകുന്ന ചിത്രം സത്യമേവ ജയതേയിലെ തേരാ ജൈസാ എന്നു തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ജോണ്‍ അബ്രഹാമും ഐഷ ശര്‍മ്മയുമാണ് ഗാനത്തിലുള്ളത്. തുല്‍സി കുമാറും ആര്‍ക്കോയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലാപ് സവേരിയാണ്. മനോജ് ബാജ്ബായ്, ഐഷ ശര്‍മ, അമൃത ഖാന്‍വില്‍കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്മയ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ഓഗസ്റ്റ് 15ന് തിയറ്ററുകളിലേക്കെത്തും.

Top