ജോണ്‍ എബ്രഹാം ചിത്രം സത്യമേവ ജയതേ പ്രണയ ഗാനം പുറത്തിറങ്ങി

ര്‍മനു എന്ന ചിത്രത്തിന് ശേഷം ‘സത്യമേവ ജയതേ’യിലൂടെ അഴിമതിക്കെതിരെ പോരാടാന്‍ ജോണ്‍ എബ്രഹാം എത്തുന്നു. ചിത്രത്തിലെ ഒരു പ്രണയ ഗാനം പുറത്തിറങ്ങി. ജോണ്‍ എബ്രഹാം ട്വിറ്ററിലൂടെയാണ് ഗാനം പങ്കുവെച്ചത്. ഗുല്‍ഷണ്‍ കുമാറും ടീ സീരിസും എമ്മ എന്‍ന്റെര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ‘പാനിയോന്‍ സാ’ എന്ന ഗാനം ആലപിച്ചത് ആതിഫ് അസ്ലമും തുള്‍സി കുമാറും ചേര്‍ന്നാണ്. കുമാറിന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് രോചക് കോഹ്ലിയാണ്.

ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രം ഓഗസ്റ്റ് 15ന് തീയേറ്ററുകളിലേക്കെത്തും. ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് മിലാപ് സവേരിയാണ്. ഐഷ ശര്‍മയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത്. മനോജ് ബാജ്ബായ്, അമൃത ഖാന്‍വില്‍കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എമ്മയ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍, കൃഷന്‍ കുമാര്‍, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top