ബിഹാർ ഗവർണറായി സത്യപാൽ മാലിക് സത്യപ്രതിജ്ഞ ചെയ്തു

പട്ന:ബിഹാർ ഗവർണറായി സത്യ പാൽ മാലിക് സത്യപ്രതിജ്ഞ ചെയ്തു.

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോൻ പട്നയിലെ രാജ് ഭവനിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി നിതീഷ്കുമാർ, ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡി, ബീഹാർ നിയമസഭാ സ്പീക്കർ വിജയ്കുമാർ ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി രാംനാഥ് ഗോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടതോടെ ഗവർണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരിന്നു.

പശ്ചിമ ബംഗാൾ ഗവർണർ കേശരിനാഥ് ത്രിപാഠി ഇടക്കാലത്ത് ബീഹാറിന്റെ അധിക ചുമതല ഏറ്റെടുക്കുകയായിരുന്നു. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന മാലിക്.

1946 ജൂലായ് 24 ന് ഉസ്രൽ ജില്ലയിലെ ബാഗാപാട്ട് ജില്ലയിലെ ഹിമാവാഡയിലുള്ള ഒരു കർഷക കുടുംബത്തിലാണ് സത്യപാൽ മാലിക് ജനിച്ചത്.1980 ലും 1986 ലും രാജ്യസഭയിലേക്കും ,1989 ൽ അലിഗറിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

Top