സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണവകുപ്പ് ശുപാര്‍ശ ചെയ്തു. സെപ്റ്റംബര്‍ 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും വകുപ്പ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും.

ഇപ്പോള്‍ അവശ്യസേവന വിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ല വിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടി വരുന്നവര്‍ക്ക് ഇളവു തുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടു ചെയ്ത് അവിടങ്ങളില്‍ ജോലി ചെയ്യണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

Top