നാളെ ബുണ്ടസ്‌ലീഗ മത്സരം നിറഞ്ഞ ഗ്യാലറികളില്‍ നടക്കും

ബര്‍ലിന്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീണ്ട ഇടവേളകള്‍ക്ക് ശേഷം നാളെ ബുണ്ടസ്ലീഗയിലെ ബൊറൂസിയ മൊന്‍ഷന്‍ ഗ്ലാഡ് ബാഹ് ബയര്‍ ലേവര്‍കൂസന്‍ മത്സരം നിറഞ്ഞ ഗ്യാലറികളില്‍ നടക്കും.

കോവിഡ് നിയന്ത്രണങ്ങളുടെ സമയത്ത് കണക്കുകള്‍ പ്രകാരം ശനിയാഴ്ച്ച കുറഞ്ഞത് 12000 ‘കാണികള്‍’ മത്സരം കാണാനുണ്ടാകും.ഇത് 20,000 ആയി വര്‍ധിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം. എന്നാല്‍ ആരവങ്ങളില്ലാത്ത
ആള്‍ക്കൂട്ടം കാരണം സ്റ്റേഡിയം പൂര്‍ണ്ണമായും നിശബ്ധമായിരിക്കും. താല്ക്കാലിക വിരസത മാറ്റാനും കളിക്കാര്‍ക്ക് അല്പമെങ്കിലും ആത്മവിശ്വാസം കണ്ടെത്തുമാനുമായി കൃത്രിമ ആള്‍ക്കൂട്ടം ഉണ്ടാക്കാനായി 20,000 കടലാസു കാര്‍ഡ് ബോര്‍ഡ് മനുഷ്യ രൂപങ്ങളാണ് മൊന്‍ഷന്‍ ഗ്ലാഡ് ബാഹ് ടീം ഒരുക്കിയിരിക്കുന്നത്.

ബൊറൂസിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ തങ്ങളുടെ കട്ടൗട്ട് സ്ഥാപിക്കാന്‍ ഓരോ ആരാധകനും നല്‍കേണ്ടത് 19 യൂറോ വീതം. ഈ വാഗ്ദാനം ക്ലബ് മുന്നില്‍ വെച്ചതോടെയാണ് ആരാധകര്‍ അവസരം മുതലെടുക്കുന്നത്.

Top