സതീഷ് ധവാൻ സാറ്റലൈറ്റ്: ഉപഗ്രഹത്തിൽ മോദിയുടെ ചിത്രവും ഭഗവത് ഗീതയും

വർഷത്തെ ഐഎസ്ആർഓയുടെ ആദ്യ വിക്ഷേപണം  നാളെ നടക്കും. നാളെ രാവിലെ 10.24നാണ് സതീഷ് ധവാൻ സാറ്റലൈറ്റിന്റെ വിക്ഷേപണം. 25000 ആളുകളുടെ പേരുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രവും ഭഗവത് ഗീതയും സാറ്റലൈറ്റിൽ ഉണ്ടാവും.സതീഷ് ധവാൻ സാറ്റലൈറ്റ് എന്ന പേരിലാണ് ഉപഗ്രഹം.

എസ്ഡി കാർഡിലാണ് ഭഗവത് ഗീത ഉപഗ്രഹത്തിൽ സൂക്ഷിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിന് നന്ദി അറിയിച്ചുകൊണ്ടാണ് മോദിയുടെ ചിത്രം ഉപഗ്രഹത്തിലുള്ളത്.ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ്സതീഷ് ധവാൻ സാറ്റലൈറ്റ് വിക്ഷേപിക്കുക.

Top