മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനൊപ്പം അഭിനയിക്കാൻ സത്യരാജ്

ങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ നായകനാകുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ സത്യരാജ് ‘ഇന്ത്യൻ 2’വിൽ ഭാഗമാണ് എന്നതാണ് പുതിയ വാര്‍ത്ത. വർഷങ്ങൾക്ക് ശേഷമാണ് സത്യരാജ് കമല്‍ഹാസന് ഒപ്പം ചിത്രത്തില്‍ അഭിനയിക്കുക എന്ന പ്രത്യേകതയും ഉണ്ട്.

കമല്‍ഹാസൻ നായകനായ 1986ലെ ചിത്രമായ ‘വിക്ര’ത്തില്‍ സത്യരാജ് അഭിനയിച്ചിരുന്നു. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സത്യരാജ് കമല്‍ഹാസനൊപ്പം അഭിനയിക്കാൻ ഒരുങ്ങുന്നത്. ശിവകാര്‍ത്തികേയൻ നായകനാകുന്ന ‘പ്രിൻസ്’ ആണ് സത്യരാജ് അഭിനയിക്കുന്ന മറ്റൊരു ചിത്രം. കെ വി അനുദീപാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ഇന്ത്യൻ 2’വിന്റെ ചിത്രീകരണം 2019ൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാല്‍ തുടര്‍ന്നുള്ള ഷൂട്ടിംഗ് വൈകി. ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ നേരത്തെ ചെന്നൈയില്‍ പൂര്‍ത്തിയാക്കിയിരുന്നു. 200 കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‍നാണ്.

Top