സത്യരാജ് ചിത്രം ‘തൊഴാര്‍ ചെഗുവേര’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

മിഴ് താരം സത്യരാജിനെ നായകനാക്കി അലക്സ് എഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊഴാര്‍ ചെഗുവേര’. ചിത്രത്തിന്റെ റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നിന് ചിത്രം ബിഗ് സ്‌ക്രീനുകളില്‍ എത്തും.

അടുത്തിടെ ചിത്രത്തില്‍ സത്യരാജിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ആക്ഷന്‍ സീക്വന്‍സുകളുടെ വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സത്യരാജ് ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിട്ടുണ്ട് . ‘പുരട്ച്ചി തമിഴന്‍’ എന്ന ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

രാജേന്ദ്രന്‍, നഞ്ചില്‍ സമ്പത്ത്, കൂള്‍ സുരേഷ്, അലക്സ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേ മാജിക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനീഷ് എഡ്മണ്ട് പ്രഭു ആണ് ചിത്രം നിര്‍മിക്കുന്നത്. പി എസ് അശ്വിനാണ് ചിത്രത്തില്‍ സംഗീതം.

Top