സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി ജമ്മുകാശ്മീര്‍ ഗവര്‍ണറായി നിയമിച്ചു

ന്യൂഡല്‍ഹി: ബീഹാര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി ജമ്മുകാശ്മീര്‍ ഗവര്‍ണറായി നിയമിച്ചു. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് രാഷ്ട്രപതി ഭവന്‍ പുറപ്പെടുവിച്ചത്.

ഉത്തര്‍പ്രദേശ് ബി.ജെ.പി നേതാവ് ലാല്‍ജി ടന്‍ഡണിനെ ബീഹാര്‍ ഗവര്‍ണറായും രാഷ്ട്രപതി നിയമിച്ചു. കാശ്മീരിലെ നിലവിലെ ഗവര്‍ണര്‍ എന്‍.എന്‍ വോറയുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.

ഇതിനുപുറമെ മുന്‍ ബീഹാര്‍ മന്ത്രി സത്യദേവ് നാരായണ്‍ ആര്യയെ ഹരിയാന ഗവര്‍ണറായും ഉത്തര്‍പ്രദേശ് ബി.ജെ.പി മുന്‍ സംസ്ഥാന സെക്രട്ടറി റാണി മൗര്യയെ ഉത്തരാഖണ്ഡ് ഗവര്‍ണറായും നിയമിച്ചു.

മേഘാലയ ഗവര്‍ണര്‍ ഗംഗ പ്രസാദിനെ സിക്കിമിലേക്ക് മാറ്റി ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയെ നിയമിച്ചു. ഹരിയാന ഗവര്‍ണര്‍ കപ്തന്‍ സിംഗ് സോളങ്കിയെ ത്രിപുരയിലേക്കും മാറ്റിയിട്ടുണ്ട്.

Top