സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ ചിത്രം ഉടന്‍ ആരംഭിക്കും

fahad sathyan

ശ്രീനിവാസന്റെ തിരക്കഥയില്‍ ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം 12ന് ആരംഭിക്കും. ചിത്രത്തിന് നേരത്തേ മലയാളി എന്നു പേരു നല്‍കിയെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചിരുന്നു. നേരത്തേ സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് നായകനായ ഒരു ഇന്ത്യന്‍ പ്രണയകഥ വന്‍ വിജയം നേടിയിരുന്നു.

ശ്രീനിവാസനും പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്. സബിതാ നന്ദ്, മഞ്ജു(മറിമായം ഫെയിം) എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീതം നല്‍കുന്നത് ഷാന്‍ റഹ്മാനാണ്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. പാലക്കാടും കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

Top