Sathyan Anthikad statement

രിയറിന്റെ ആദ്യകാലത്ത് താന്‍ വിദേശത്ത് വച്ച് പ്ലാന്‍ ചെയ്ത ഒരു മമ്മൂട്ടി ചിത്രം നടക്കാത്തതിന്റെ കാരണം പറയുകയാണ് സത്യന്‍ അന്തിക്കാട്.

ആ മമ്മൂട്ടി ചിത്രം നടക്കാതിരുന്നതിന് കാരണം ‘ഇന്നത്തെ ദുല്‍ഖര്‍’ ആണെന്ന് അദ്ദേഹം പറയുന്നു.

തന്റ ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹം പഴയകാല ഓര്‍മ്മകള്‍ പങ്കു വെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പണ്ട്, ലണ്ടനില്‍ വെച്ചൊരു സിനിമയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. മമ്മൂട്ടിയായിരുന്നു നായകന്‍. അന്നും ഇന്നത്തെ പോലെ സൂപ്പര്‍ സ്റ്റാറാണ് മമ്മൂട്ടി.

വിസയും ടിക്കറ്റുമൊക്കെ ഏര്‍പ്പാട് ചെയ്യാന്‍ സമയമായപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘ക്ഷമിക്കണം. ഈ സമയത്ത് വിദേശത്തേക്ക് വരുവാന്‍ ചെറിയൊരു ബുദ്ധിമുട്ടുണ്ട്. എന്നെയൊന്ന് ഒഴിവാക്കി തരണം.’കാരണം വളരെ ന്യായമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടാമതൊരു കുഞ്ഞിന് ജന്‍മം നല്കാന്‍ പോകുന്നു. സിനിമയുടെ ഷെഡ്യുള്‍ കൃത്യം ആ സമയത്താണ്. ‘പ്രസവ സമയത്ത് ഞാന്‍ അടുത്തുണ്ടാവണം. അത് എന്റേയും ഭാര്യയുടെയും ആഗ്രഹമാണ്.’ ഞാന്‍ സമ്മതിച്ചു.

അന്ന് ജനിച്ച കുഞ്ഞിന് മമ്മൂട്ടി ‘ദുല്‍ഖര്‍ സല്‍മാന്‍’ എന്ന് പേരിട്ടു. അതിശയം തോന്നുന്നു. ആ കുഞ്ഞാണ് എന്റെ പുതിയ സിനിമയിലെ നായകന്‍. അനായാസമായ അഭിനയത്തിലൂടെ ദുല്‍ഖര്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. അത് കാണാന്‍ പ്രേക്ഷകര്‍ ക്രിസ്മസ് വരെ കാത്തിരിക്കണം. ‘ജോമോന്റെ സുവിശേഷങ്ങള്‍’ ചിത്രീകരണം തുടരുകയാണ്.

താഴേക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന വിന്‍സെന്റ് എന്ന വ്യവസായിയുടെയും കുടുംബത്തിന്റെയും കഥയാണ് ‘ജോമോന്റെ സുവിശേഷങ്ങള്‍’.

ടൈറ്റില്‍ റോളില്‍ ദുല്‍ഖറെത്തുമ്പോള്‍ വിന്‍സെന്റായി മുകേഷും വിന്‍സെന്റിന്റെ മറ്റൊരു മകനായി വിനു മോഹനും എത്തുന്നു. ‘ജോമോന്റെ’ കൂട്ടുകാരി ‘കാതറിന്‍’ എന്ന കഥാപാത്രമായി അനുപമ പരമേശ്വരനും എത്തുന്നു.

‘ഇന്ത്യന്‍ പ്രണയകഥ’യ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന് വേണ്ടി ഇക്ബാല്‍ കുറ്റിപ്പുറം എഴുതുന്ന തിരക്കഥയാണ് ‘ജോമോന്റെ സുവിശേഷങ്ങളു’ടേത്.

സേതു മണ്ണാര്‍ക്കാട് ഫുള്‍മൂണ്‍ സിനിമയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇന്നസെന്റ്, ഇര്‍ഷാദ്, ജേക്കബ് ഗ്രിഗറി, മുത്തുമണി, ഇന്ദു തമ്പി, രസ്‌ന എന്നിവരും കഥാപാത്രങ്ങളാവുന്നു.

Top