sathyan anthikad on actress assault issue

തൃശൂര്‍: നടിയെ അക്രമിച്ച സംഭവത്തില്‍ സിനിമാ രംഗത്തെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ലെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

സംഭവത്തിനു പിന്നില്‍ സിനിമയ്ക്കുള്ളില്‍ നിന്ന് ഗൂഢാലോചന ഉണ്ടെന്നു കരുതുന്നില്ല, ഏതെങ്കിലും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മേഖലയെ ആകെ കുറ്റപ്പെടുത്തുന്നത് ശരിയല്ലന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്കകത്തു കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാഫിയകളാണെന്ന പ്രചരണം തെറ്റാണെന്നും, മറ്റ് ഭാഷകളിലെ സിനിമാ മേഖലകളേക്കാള്‍ ശുദ്ധമാണ് മലയാള ചലച്ചിത്ര ലോകമെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ന്യൂജനറേഷന്‍ സിനിമക്കാര്‍ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്ന ആരോപണവും പുകമറ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ്.

സംഭവത്തിനു ശേഷം തളരാതെ മേഖലയില്‍ സജീവമായ നടി സ്ത്രീ സമുഹത്തിന് മാതൃകയാണെന്നും സത്യന്‍ അന്തിക്കാട് അഭിനന്ദിച്ചു. സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പറയില്ലെന്ന പൃഥ്വിരാജിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. അനാവശ്യമായി ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സിനിമ എഴുത്തുകാരെ പിന്തിരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top