സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?; ബിജു മേനോന്‍-സംവൃത ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്

രു വടക്കന്‍ സെല്‍ഫി സംവിധായകന്‍ ജി പ്രജിത്ത് ബിജു മേനോനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തിറങ്ങി. ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നടി സംവൃത സുനിലാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബിജു മേനോന്റെ ഭാര്യാ വേഷത്തിലാണ് സംവൃത അഭിനയിക്കുന്നത്.

അലന്‍സിയര്‍ , സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു വടക്കന്‍ സെല്‍ഫിക്ക് വേണ്ടി സംഗീതമൊരുക്കിയ ഷാന്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും പ്രജിത്ത് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. ഉര്‍വ്വശി പിക്ചേഴ്സിന്റെ ബാനറില്‍ അനീഷ് എം തോമസും ഗ്രീന്‍ ടിവി എന്റര്‍ടെയ്നേഴ്സിന്റെ ബാനറില്‍ രമ ദേവിയും സന്ദീപ് സേനനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഫെബ്രുവരി ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.

Top