നര്‍മവും നാടന്‍ ഭംഗിയും കൂട്ടിയിണക്കി ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’യിലെ ആദ്യ ഗാനം

ബിജു മേനോന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടു. കെഎസ് ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുജേഷിന്റെ വരികള്‍ക്ക് വിശ്വജിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീണ്ട 6 വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍ മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കുടുംബ പശ്ചാത്തലത്തില്‍ അണിഞ്ഞൊരുങ്ങുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് സംവൃത വേഷമിടുന്നത്.

‘ഒരു വടക്കന്‍ സെല്‍ഫി’യ്ക്കു ശേഷം ജി. പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’യുടെ രചന നിര്‍വ്വഹിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂരാണ്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ഗ്രീന്‍ ടിവി എന്റര്‍ടൈനറിന്റെ ബാനറില്‍ രമാദേവി, ഉര്‍വ്വശി തിയറ്റേഴ്‌സിനു വേണ്ടി അനീഷ് എം. തോമസ്, സന്ദീപ് സേനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് ഷഹ്നാദ് ജലാല്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം നിര്‍വ്വഹിക്കുന്നു. ഉര്‍വ്വശി തീയേറ്റേഴ്‌സ് ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

Top